​​സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷ ജിദ്ദ തല രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു.

Mar 13 2018
Musabaqa registration Inaugurationssജിദ്ദ: പതിനൊന്ന് വർഷങ്ങളായി പ്രവാസി മലയാളികളുടെ​ പങ്കാളിത്തത്തോടെ സംഘടിപ്പിച്ചു വരുന്ന  സൗദി മലയാളി ഖുർആൻ വിജ്ഞാന പരീക്ഷയുടെ പുതിയ ഘട്ടത്തിന്റെ ജിദ്ദ മേഖല രജിസ്ടടേഷന് തുടക്കമായി. 
കിങ്ങ് ഖാലിദ് ഫൗണ്ടേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന പരീക്ഷയുടെ പാഠഭാഗങ്ങളും ചോദ്യവലിയും അടങ്ങുന്ന കിറ്റ് ​ജോമോന്  നൽകി കൊണ്ട് ഇസ്ലാഹി സെന്റർ മുഖ്യ കാര്യദർശി ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി ഉദ്ഘാടനം ചെയ്തു. 
 
Musabaqa registration Inauguration
 
​ശൈഖ് ഹമൂദ് അൽ ശിമംമരി,  പ്രൊഫ. മുഹമ്മദ് ത്വയ്യിബ് സുല്ലമി, റേഡിയോ ഇസ്ലാം അസി. സി.ഇ.ഒ അദീബ് പൂനൂർ, അബ്ദുസ്സലാം സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.  ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുസ്തഫ ഉച്ചാരകടവ് സ്വഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു.