എ.അബ്ദുസ്സലാം സുല്ലമിയുടെ അക്ഷര വിപ്ലവം നവോത്ഥാന വീഥിയെ ദീപ്തമാക്കും - ഇസ്ലാഹി സെന്റർ സെമിനാർ

Feb 18 2018

Inauguration 1

ജിദ്ദ:  മതത്തെ പ്രാമാണികവും യുക്തിസഹവും സാമൂഹ്യ പ്രതിബദ്ദമായും സാധാരണക്കാർക്ക് പ്രാപ്യമാക്കി എന്നതാണ് അബ്ദുസ്സലാം സുല്ലമിയുടെ രചനകളുടെ അന്തസാരമെന്ന് ഇസ്ലാഹി സെന്റർ സെമിനാർ അഭിപ്രായപ്പെട്ടു. 
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരകൾ എക്കാലത്തും സമൂഹത്തിലെ ദുർബല വിഭാഗങ്ങളായിരുന്നുവെന്നും വിശിഷ്യാ സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിന് വേണ്ടി അദ്ദേഹം മതപ്രമാണങ്ങളിൽ ഊന്നി  പോരാടിയെന്നും സെമിനാർ നിരീക്ഷിച്ചു.  വിവാഹ മോചിതയായ സ്ത്രീകളുടെ ജീവിതാനാംശം, മുത്തലാഖ്, സ്ത്രീകളുടെ പൊതുരംഗ പ്രവേശം തുടങ്ങി നിരവധി വിഷയങ്ങളിൽ ഇസ്ലാമിക പ്രമാണബദ്ദമായ അദ്ദേഹത്തിന്റെ നിലപാടുകൾ ശ്രദ്ദേയമായിരുന്നു.  
 
അതിവാദങ്ങൾക്കെതിരെയായിരുന്നു അവസാന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ പോരാട്ടങ്ങളധികവും. അക്ഷരങ്ങളെ തെറ്റായി വായിച്ചവർക്കെതിരെയുള്ള ശക്തമായ ചെറുത്തുനിൽപ്പിന് അദ്ദേഹം നേതൃത്വം നൽകുകയുണ്ടായി.  ബഹുസ്വര സമൂഹത്തിലെ ഇഴയടുപ്പങ്ങൾക്ക് കോട്ടം തട്ടാതിരിക്കാൻ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിയതായും സെമിനാർ അഭിപ്രായപ്പെട്ടു.
 
Inauguration f
ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാർ സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പൽ  പ്രൊഫ. മുഹമ്മദ് ത്വയ്യിബ് സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
 
 
ലാളിത്യമായിരുന്നു അദ്ദേഹത്തത്തിന്റെ ജീതത്തിന്റെ മുഖമുദ്ര. താൻ ആർജിച്ച വിജ്ഞാനങ്ങൾ അദ്ദേഹത്തെ കൂടുതൽ വിനയാന്വിതനാക്കുന്ന കാഴ്ച്ചയുടെ അനുഭവ സാക്ഷ്യങ്ങൾ സെമിനാർ പങ്കുവെച്ചു.  മത വിജ്ഞാനീയങ്ങളിൽ അദ്ദേഹം നടത്തിയ അക്ഷര വിപ്ലവം നവോത്ഥാന വീഥിയെ എന്നും ദീപ്തമാക്കുകതന്നെ ചെയ്യുമെന്നും സെമിനാർ പ്രത്യാശ പ്രകടിപ്പിച്ചു. 
Audience
 
"എ. അബ്ദുസ്സലാം സുല്ലമി: എഴുത്ത്, വായന, അനുഭവം" എന്ന ശീർഷകത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച സെമിനാർ സുല്ലമുസ്സലാം അറബിക് കോളേജ് മുൻ പ്രിൻസിപ്പൽ  പ്രൊഫ. മുഹമ്മദ് ത്വയ്യിബ് സുല്ലമി ഉദ്ഘാടനം ചെയ്തു.  ശരീഫ് സാഗർ, ബഷീർ വള്ളിക്കുന്ന്, അനീസ് കെ.എം,  ശമീർ സ്വലാഹി, അബ്ദുസ്സലാം സ്വലാഹി, മുജീബ് റഹ് മാൻ സ്വലാഹി, അബ്ദു റഷീദ് അൻസാരി തുടങ്ങിയവർ പങ്കെടുത്തു.  ഇസ്ലാഹി സെന്റർ പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസാദ് പാറായി സ്വാഗതവും ജരീർ വേങ്ങര നന്ദിയും പറഞ്ഞു.