നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശൈഥില്യം അന്ധവിശ്വാസങ്ങൾക്ക് വളർച്ചയേകുന്നു - സി.പി.ഉമർ സുല്ലമി.

Jan 06 2018

cpum

ജിദ്ദ:  നവോത്ഥാന പ്രസ്ഥാനത്തിന്റെ  ശൈഥില്യവും പിന്നോട്ടു നടത്താനുള്ള ശ്രമങ്ങളും അന്ധവിശ്വാസങ്ങളുടെ വളർച്ചക്ക് കാരണമാകുന്നുവെന്നും  പൗരോഹത്യ പ്രസ്ഥാനങ്ങളുടെ സ്വാർത്ഥ ലാഭങ്ങൾക്ക്
വേണ്ടിയുള്ള പ്രവർത്തങ്ങൾ സമുദായത്തിന്റെ ഉന്നമനത്തിന് വലിയ തോതിൽ തടസ്സം തീർക്കുന്നുവെന്നും കേരള ജം ഇയ്യത്തുൽ ഉലമ വർക്കിങ്ങ് പ്രസിഡന്റ് സി.പി.ഉമർ സുല്ലമി പറഞ്ഞു. 
  അന്ധവിശ്വാസങ്ങളുടെയും അത്യാചാരങ്ങളുടെയും കേടുപാടുകൾ നന്നാക്കിയെടുക്കാൻ നന്മയുടെ പ്രസരണം നമ്മിൽ നിന്ന് ഉണ്ടാകണമെന്നും, വിശ്വാസ രംഗത്തും കർമ്മ രംഗത്തുമുള്ള വിശുദ്ധിയാണ് മോക്ഷത്തിന് നിദാനമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.  പൊതു സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നതിലപ്പുറം ആദർശത്തിലൂന്നിയ ഐക്യ പരിശ്രമങ്ങൾക്ക് മാത്രമെ ദൈവീകാനുഗ്രഹമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളത്തിന് ശേഷം ഉംറ നിർവ്വഹണാർത്ഥം സൗദിയിലെത്തിയ അദ്ദേഹത്തിന് ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ ഷറഫിയ്യ ഒരുക്കിയ ചടങ്ങിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.
IMG 20180106 WA0038ss
 
മതത്തെ ഏറെ തെറ്റിധരിക്കുന്ന വർത്തമാന കാലത്ത് ചുരുങ്ങിയത് വ്യക്തി തലത്തിൽ ഇസ്ലാമിക മൂല്യങ്ങളുടെ പ്രതിനിധാനം നിർവ്വഹിക്കപ്പെടുകയെന്നതായിരിക്കണം ഇസ്ലാമിക പ്രബോധകന്റെ പ്രഥമ പരിഗണനയെന്നും പ്രബോധന പ്രവർത്തനങ്ങളിലെ വിവിധ സാധ്യതകൾ പരമാവധി ഉപയോഗപെടുത്തണമെന്നും പ്രഭാഷണവും എഴുത്തും അവയിൽ ചിലത് മാത്രമാണെന്നും ഐ. എസ് എം സംസ്ഥാന സെക്രട്ടറി നൗഷാദ് കുറ്റ്യാടി പറഞ്ഞു. 
 
IMG 20180106 WA0039
 
റിയാദ് ന്യൂ സനാഇയ്യ ജാലിയാത്ത് പ്രബോധകൻ അഷ്റഫ് മരുത ആശംസകളർപ്പിച്ചു സംസാരിച്ചു.  ഇസ്ലാഹി സെന്റർ  പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഷറഫുദ്ധീൻ മേപ്പാടി സലാഹ് കാരാടൻ തുടങ്ങിയവർ സംസാരിച്ചു.