ടി.സി. ഇസ്ഹാഖിന് ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി
Jan 04 2018ജിദ്ദ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.സി. ഇസ്ഹാഖിന് ഇസ്ലാഹി സെന്റർ പ്രവർത്തകർ യാത്രയയപ്പ് നൽകി.
ദീർഘകാലമായി ഇന്ത്യൻ ഇസ്ലാഹീ സെന്റർ ജിദ്ദയുടെ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ അടക്കം ഒട്ടനവധി ജീവകാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകിവന്നിരുന്നത് ടി.സി. ഇസ്ഹാഖ് ആയിരുന്നു. അദ്ദേഹത്തിന്റെ നിസ്വാർത്ഥവും നിശബ്ദ്ദവുമായ പ്രവർത്തനങ്ങൾ വൈസ് പ്രസിഡന്റ് സലാഹ് കാരാടൻ അനുസ്മരിച്ചു. ഇസ്ലാഹി സെന്ററിന്റെ ഉപഹാരം പ്രസിഡന്റ് മുഹമ്മദലി ചുണ്ടക്കാടൻ കൈമാറി.
ബഷീർ വള്ളിക്കുന്ന്, മൊയ്തു വെള്ളിയഞ്ചേരി, അബ്ദുസ്സലാം സ്വലാഹി, ഷമീർ സ്വലാഹി, പ്രിൻസാദ്, ഷറഫുദ്ദീൻ മേപ്പാടി, എൻ കെ അലവി (കുഞ്ഞാപ്പു), എഞ്ചി. വി.കെ മുഹമ്മദ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.