അൽഹുദ മദ്രസ്സ പ്രവേശനോത്സവം സംഘടിപ്പിച്ചു
Sep 17 2017ജിദ്ദ: മധ്യവേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ച് കൊണ്ട് ഷറഫിയ്യ അൽ ഹുദ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു.
വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും മനേജ്മെന്റ് കമ്മറ്റി ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്തു. ജിദ്ദയിലെ ആദ്യത്തെ വ്യവസ്ഥാപിത മതപഠന കേന്ദ്രമായ അൽ ഹുദ മദ്രസയിൽ സി.ഐ.ഇ.ആർ സിലബസനുസരിച്ച് കെ.ജി മുതൽ ഏഴ് വരെയുള്ള ക്ലാസുകളാണ് നടന്ന് വരുന്നത്. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ മലയാളം ഇംഗ്ലീഷ് മീഡിയങ്ങളിലായി നാല് വ്യത്യസ്ഥ ബാച്ചുകൾ പ്രവർത്തിച്ചു വരുന്നതായും പുതിയ അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ തുടരുന്നതായും മദ്രസ സദർ മുദരിസ് മൗലവി ലിയാഖത്ത് അലി ഖാൻ അറിയിച്ചു.
2016-17 അധ്യായന വർഷത്തെ 5, 7 ക്ളാസുകളിലെ പൊതു പരീക്ഷയിൽ 100% വിജയം നേടാൻ മദ്രസക്ക് സാധിച്ചു. അതിനായി പരിശ്രമിച്ച വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും മദ്രസ അസിസ്റ്റൻറ് കൺവീനർ ജമാൽ ഇസ്മയിൽ അഭിനന്ദിച്ചു. മദ്രസ്സ പ്രവേശനം സമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് 0126142210, 0538233679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.