സൂഫിസം : സമുദായത്തെ കോടാലി കൈകളാക്കുന്നവരെ തിരിച്ചറിയുക : അബ്ദുസ്സലാം സ്വലാഹി.
Mar 27 2016ജിദ്ദ: കൊളോണിയൽ വക്താക്കൾ ഇസ്ലാമിക സമൂഹത്തെ തകർക്കാനും അതുവഴി മുസ്ലീംങ്ങളെ അപമാനിതരാക്കാനും സൂഫിസത്തെ ഉപയോഗപ്പെടുത്തിയ ചരിത്രം ഇന്ത്യൻ ഫാസിസ്റ്റുകൾ കടമെടുക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിൽ കണ്ടെതെന്നും, ഫാസിസ്റ്റുകളുടെ മുസ്ലിം ഉന്മൂലന ഗൂഡാലോചനക്ക് ആത്മീയ വാണിഭക്കാരായ ചില ശൈഖുനമാർ സമുദായത്തെ വിഭജിച്ച് കോടാലികൈകളാക്കി മാറ്റുന്നത് തിരിച്ചറിയണമെന്നും അബ്ദുൽ സലാം സ്വലാഹി അഭിപ്രായപ്പെട്ടു.
അബ്ദുൽ സലാം സ്വലാഹി പ്രഭാഷണം നടത്തുന്നു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയുടെ പ്രതിവാര പ്രഭാഷണ പരിപാടിയിൽ ‘ഇസ്ലാമും സൂഫിസവും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമതവാദികളും അല്ലാത്തവരും ഇസ്ലാമിക സമൂഹത്തിൽ ആശയ കുഴപ്പങ്ങളുണ്ടാക്കാൻ ഹിജ്റ നാലാം നൂറ്റാണ്ടുമുതൽ സൂഫിസത്തെ ഉപയോഗപ്പെടുത്തിയിട്ടൂണെന്നും അദ്ദേഹം കൂട്ടിചേർത്തു.