പത്ര സ്വാതന്ത്ര്യം മതേതരത്വം തകർക്കുന്നതാകരുത്: നാസർ മുണ്ടക്കയം

Mar 17 2016

Nasar Mundakkayam 2ജിദ്ദ:  പത്ര സ്വാതന്ത്ര്യം മതേതരത്വം തകർത്തുകൊണ്ടാകരുതെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് നാസർ മുണ്ടക്കയം അഭിപ്രായപ്പെട്ടു.  മുഹമ്മദ് നബിയേയും മുസ്ലീങ്ങളെയും അവഹേളിക്കുന്ന തരത്തിൽ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പ് തെറ്റിദ്ധരണജനകവും അപലപനീയവുമാണ്.  

Nasar Mundakkayam Small

നാസർ മുണ്ടക്കയം ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദയിൽ സംസാരിക്കുന്നു.

 

പത്ര താളുകളിലും മുറ്റും എഴുതി തള്ളാനാകുന്നതല്ല പ്രവാചകചര്യയെന്നും    വൈകാരിക  വിഷയത്തെ തത്വദീക്ഷയോടെ കൈകകാര്യം ചെയ്ത സാമുദായിക നേതൃത്വത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇന്ത്യൻ ഇസ്ലാഹി സെന്റർ ജിദ്ദ, ഷറഫിയ്യ ഒരുക്കിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷറഫുദ്ധീൻ മേപ്പാടി സ്വാഗതവും ജരീർ വേങ്ങര നന്ദിയും അറിയിച്ചു.