നിങ്ങൾ നിരീക്ഷണത്തിലാണെന്നത് വിസ്മരിക്കാതിരിക്കുക: ശമീർ സ്വലാഹി

Mar 17 2016

shameer swalahi 2ജിദ്ദ:  സദാ ദൈവിക നിരീക്ഷണത്തിലാണെന്ന ബോധം ദുനിയാവിലെ നിരീക്ഷണ ക്യാമറകളെ പറ്റിയുള്ള ജാഗ്രതാബോധം ഉണ്ടാക്കുന്ന ഗുണം നമ്മിലുണ്ടാക്കുകയും അത് വളർന്നു ഭയഭക്തിയായി മാറി ആത്യന്തിക വിജയത്തിന് പ്രാപ്തമാക്കുമെന്നും പ്രസിദ്ധ പണ്ഡിതൻ ശമീർ സ്വലാഹി ഓർമ്മിപ്പിച്ചു. ശറഫിയ്യ ഇന്ത്യൻ ഇസ്ലാഹി സെന്ററിലെ വാരാന്ത്യ പഠന ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

shameer swalahi Small

സമീപസ്ഥമായ പരീക്ഷകാലത്തെ ഓർത്ത് വിദ്യാർത്ഥികളേക്കാളേറെ പരീക്ഷാ പേടി രക്ഷിതാക്കൾ അനുഭവിക്കുന്നു. തത്ഫലമായി ആവശ്യത്തിലധികമുള്ള മാത്സര്യബുദ്ധിയോടെ രക്ഷിതാക്കൾ വിദ്യാർത്ഥികളെ മാനസിക സംഘർഷങ്ങളിലേക്ക് തള്ളിവിടുകയാണ്. എന്നാൽ ആത്യന്തിക ജീവിത വിജയത്തിന് നിദാനമായ ദുനിയാവിലെ പരീക്ഷണങ്ങളിൽ നമ്മളും നമ്മുടെ കുടുബവും ജാഗ്രതയും ആത്മ പരിശോധനയും നടത്തേണ്ടതുണ്ടന്നും അദ്ദേഹം ഉണർത്തി.