ടാലന്റ് ടീന്‍സ് ‘ഒരുക്കം’ പുതുമ പകര്‍ന്നു.

Jan 15 2012

TTജിദ്ദ : വാര്‍ഷിക പരീക്ഷക്ക് വിദ്യാര്‍ത്ഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി ടാലന്റ് ടീന്‍സ് ജിദ്ദ ‘ഒരുക്കം, ഇനി 45 ദിനങ്ങള്‍ മാത്രം’ എന്ന ചര്‍ച്ച വേദി സംഘടിപ്പിച്ചു.  ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പില്‍ ബഷീര്‍ തൊട്ടിയന്‍ ക്ലാസെടുത്തു. ഭാവിയിലേക്കുള്ള നല്ല സ്വപ്‌നങ്ങള്‍ കാണാന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ ഉല്‍ബോധിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിനുള്ള വിവിധ പരിശീലനങ്ങള്‍ക്കൊപ്പം ഫൈനല്‍ പരീക്ഷ വരെ വരുംദിവസങ്ങളിലേക്കുള്ള ടൈം ടേബിള്‍ തയ്യാറാക്കി. 

.

 

പരിശീലനങ്ങളിലൂടെ ക്രമീകരിക്കപ്പെട്ട വിദ്യാര്‍ത്ഥി കൃത്യമായി പരിചരണം ലഭിച്ച ഒരു ചെടിയെ പോലെ നന്നായി വളരുമെന്ന് ക്യാമ്പില്‍ സംസാരിച്ച ഡോ. ഇസ്‌മായില്‍ മരിതേരി പറഞ്ഞു. എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. വസീം അബ്‌ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.