വിദഗ്ഗ്ദരുമായി സംവദിച്ച് കൊണ്ട് ടാലന്റ് ടീന്‍സ് ഓപ്പണ്‍ ഡയലോഗ് ഫോറം

Jan 06 2012

Talent Teensജിദ്ദ : വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രമുഖരുമായി കൌമാരക്കാര്‍ക്ക് സംവദിക്കാന്‍ അവസരമൊരുക്കിയ ‘ടാലന്റ് ടീന്‍സ് ജിദ്ദ‘യുടെ ഓപ്പണ്‍ ഡയലോഗ് ക്യാമ്പ് ശ്രദ്ധേയമായി. ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെട്ട ക്യാമ്പില്‍ പ്രൊഫസര്‍ അബ്ദുല്‍ അലി (പ്രിന്‍സിപ്പാള്‍, അല്‍നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍), എ എം അഷ്‌റഫ് (ജനറല്‍ മനേജര്‍, പീവീസ് ഗ്രൂപ്പ്), സാകിര്‍ ഹുസൈന്‍ (ഫിനാന്‍ഷ്യല്‍ കണ്‌ട്രോളര് ALJ ഗ്രൂപ്പ്‍), ഡോ. സഫറുള്ള (അല്‍ അബീര്‍ ഗ്രൂപ്പ്), നാസര്‍ ഇതാഖ (വേള്‍ഡ് മലയാളി ഫോറം യൂത്ത് ഐക്കണ്‍ അവാര്‍ഡ് ജേതാവ്), എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് (ഐ ടി മനേജര്‍ BTC), സ്വാലിഹ നാസര്‍ (ആര്‍ടിസ്‌റ്റ്) എന്നിവര്‍ വൈദഗ്‌ദ്യത്തില്ലെത്താന്‍ തങ്ങള്‍ പിന്നിട്ട വഴികള്‍ കുട്ടികളുമായി പങ്കുവെച്ചു.

.

   വിവിധ മേഖലകളെക്കുറിച്ചുള്ള സംശയ നിവാരണങ്ങള്‍ക്കും ആശയപ്രകടനങ്ങള്‍ക്കുമൊപ്പം ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാന്‍ കൂടി അവസരം ലഭിച്ചപ്പോള്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന നൂറോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളില്‍ നിന്നും ഭാവി പൈലറ്റുമാരും, ബിസിനസ് മാഗ്‌നറ്റുകളും, ഐ ടി വിദഗ്ദരും, കലാകാരന്മാരും, ജേര്‍ണലിസ്റ്റുകളും ഉദയം കൊണ്ടു. ഖദീജ ഹാരിസ്, സലീഖ് മുഹമ്മദ്, ഫാതിമ, സഹ്‌റ, ഷിഫ എന്നിവര്‍ മികച്ച ക്യാമ്പ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദലി ചുണ്ടക്കാടന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു. ടാലന്റ് ടീന്‍സ് കോ‍ര്‍ഡിനേറ്റര്‍മാരായ ബഷീര്‍ തൊട്ടിയന്‍, എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ് എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. നഈം അബ്ദുല്‍ ലത്തീഫ് ഖിറാഅത്ത് നിര്‍വഹിച്ചു.  അന്‍ഷദ് കെ എ സ്വാഗതവും എഞ്ചിനീയര്‍ മുഹമ്മദ് ഫവാസ് നന്ദിയും പറഞ്ഞു.

  പരിപാടിയോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ വരച്ച് ചായം നല്‍കിയ ചിത്രങ്ങളുടെ പ്രദര്‍ശനവും നടന്നു. വിദ്യാര്‍ത്ഥികളുടെ അഭിരുചികള്‍ കണ്ടെത്തി മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഉതകുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളോ അവരുടെ രക്ഷിതാക്കളോ This email address is being protected from spambots. You need JavaScript enabled to view it. എന്ന ഇമെയില്‍ അഡ്രസില്‍ ബന്ധപ്പെടേണ്ടതാണ്.