അബ്‌ദുല്‍ ലത്തീഫ് മാസ്‌റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി

Dec 26 2011
 
Latheefജിദ്ദ: ഇരുപത് വര്‍ഷക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടില്‍ പോവുന്ന ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അദ്ധ്യാപകനും ഇസ്ലാഹി സെന്റര്‍ ജിദ്ദ പ്രവര്‍ത്തകസമിതി അംഗവുമായ അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി. . ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ റഷീദ് പേങ്ങാട്ടിരി, സലീം ഇ പി, ശംസുദ്ദീന്‍ അയനിക്കോട്, അബ്ദുല്‍ ഗനി, സലാഹ് കാരാടന്‍, അഹ്‌മദ് കുട്ടി മദനി, എഞ്ചിനീയര്‍ ഹസൈനാര്‍, മന്‍സൂര്‍ കെ സി, എഞ്ചിനീയര്‍ അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം സുല്ലമി എന്നിവര്‍ സംസാരിച്ചു. ഇസ്ലാഹി സെന്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദലി ചുണ്ടക്കാടന്‍ ഉപഹാരം സമര്‍പ്പിച്ചു. അബ്‌ദുല്‍ ലത്തീഫ് മാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. നൌഷാദ് കരിങ്ങനാട് സ്വാഗതവും മുജീബ്‌റഹ്‌മാന്‍ ചെങ്ങര നന്ദിയും പറഞ്ഞു.