‘ഗൃഹ നിര്‍മ്മാണ രംഗത്തെ ദൂര്‍ത്തും അന്ധവിശ്വാസങ്ങളും ആപല്‍ക്കരം‘ - മുജീബ്‌റഹ്‌മാന്‍ സ്വലാഹി

Dec 22 2011
 
Salahiജിദ്ദ : ദൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും നിദര്‍ശനങ്ങളായി മാറിയ ഗൃഹനിര്‍മ്മാണ മേഖലകള്‍ പ്രവാസിയുടെ സ്വാസ്ഥ്യം കെടുത്തുന്ന സ്ഥിതിയിലാണെന്ന് ഇസ്ലാഹി സെന്റര്‍ പ്രബോധകന്‍ മുജീബ്‌റഹ്‌മാന്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ‘വീട്, ചില ഇസ്ലാമിക ചിന്തകള്‍’ എന്ന വിഷയത്തില്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. . ദൈവം നല്‍കിയ അലങ്കാരങ്ങളും സൌകര്യങ്ങളും വീട് നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുന്നതില്‍ തെറ്റില്ല. എന്നാല്‍ സമാധാനത്തിന്റെ അകത്തളങ്ങള്‍ ഇല്ലാതായി അഹങ്കാരത്തിന്റെ പുറം മോടി മാത്രമായി വീടുകള്‍ മാറുന്നത് ആപല്‍ക്കരമാണ്. ഗൃഹനിര്‍മ്മാണ രംഗത്തെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഉല്‍പതിഷ്‌ണുക്കള്‍ എന്നവകാശപ്പെടുന്നവരെ പോലും ഗ്രസിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുല്‍ കരീം സുല്ലമി അദ്ധ്യക്ഷനായിരുന്നു. ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി നൌഷാദ് കരിങ്ങനാട് സ്വാഗതവും സെക്രട്ടറി സലീം ഐക്കരപ്പടി നന്ദിയും പറഞ്ഞു.