മറ്റുള്ളവരെ ഉള്‍ക്കൊള്ളുക
- Details
- Published: Tuesday, 04 May 2010 12:48
ഡോ. ജമാലുദ്ദീന്‍ ഫാറൂഖി
``വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാലില്‍ ഒരംശമാകുന്നു.'' (തിര്‍മിദി)
ദൈവികസന്ദേശം മാനവതക്ക് കൈമാറാനാണ് പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്. ഭക്തിക്കും തദടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട സ്വഭാവമൂല്യങ്ങള്‍ക്കും ഉത്തമമാതൃകകളായിരുന്നു പ്രവാചകന്മാര്. പ്രബോധനപ്രവര്ത്തനങ്ങളിലും മറ്റു സാമൂഹ്യ ഇടപെടലുകളിലും അവര്‍ പുലര്‍ത്തിയ മഹിതസ്വഭാവങ്ങളുടെ കാതലായ വശമാണ് നബി(സ) ഇവിടെ പരാമര്‍ശിക്കുന്നത്. വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്‍ പരസ്പരപൂരകങ്ങളായ ഗുണങ്ങളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. വ്യക്തികള്‍ നേരിടുന്ന സാമൂഹ്യപ്രശ്നങ്ങള്‍ തലപൊക്കുന്നത് ഇവയുടെ അഭാവത്തിലാണ്.
.