അല്ലാഹു ആരുടെ ദൈവം?

അഭിമുഖം - ഡോ. ചന്ദ്ര മുസഫര്‍

ക്രിസ്‌ത്യാനികള്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതിനെ എന്തുകൊണ്ടാണ്‌ മലേഷ്യയിലെ മുസ്‌ലിംകള്‍ ഇത്രയധികം എതിര്‍ക്കുന്നത്‌?

              ഇത്‌ തങ്ങള്‍ക്ക്‌ മാത്രമായുള്ള പ്രത്യേക പദമാണ്‌ എന്ന തോന്നലാണ്‌ ക്രിസ്‌ത്യാനികള്‍ അല്ലാഹു എന്ന പദം ഉപയോഗിക്കുന്നതിനെക്കുറിച്ച്‌ ചില പേടി മുസ്‌ലിംകള്‍ക്കിടയില്‍ വളരാന്‍ കാരണം. മുസ്‌ലിംകളെ തെറ്റിദ്ധരിപ്പിക്കാനും അവരെ സാവകാശം ക്രിസ്‌ത്യാനികളാക്കി പരിവര്‍ത്തിപ്പിക്കാനും ചില ക്രിസ്‌ത്യാനികള്‍ മനപ്പൂര്‍വം ഈ പദത്തെ ഉപയോഗപ്പെടുത്തുകയാണെന്നും മുസ്‌ലിംകള്‍ ആശങ്കപ്പെടുന്നുണ്ട്‌. ഈ ആശങ്കകളെ പിന്തുണക്കുന്ന പൊതു മുസ്‌ലിം സമൂഹം ഇസ്‌ലാമിന്‌ ചില പ്രത്യേകതകളുണ്ടെന്നും അത്‌ മാത്രമാണ്‌ സത്യമെന്നും അല്ലാഹുവാണ്‌ ദൈവം എന്നുള്ളത്‌ ഇസ്‌ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനതത്വമാണെന്നും അത്‌ ഉപയോഗിക്കാനുള്ള അധികാരം തങ്ങള്‍ക്ക്‌ മാത്രമാണെന്നും വിശ്വസിക്കുന്നു.

.

Read more ...

പ്രബോധകന്റെ ജീവിതം

ഹുസൈന്‍ മടവൂര്‍

പ്രബോധന രംഗം ഇന്ന് സജീവമാണ്. വിവിധ സംഘടനകളും വ്യക്തികളും ആശയ പ്രചാരണത്തിന്നായി കഴിയുന്നത്ര ആധുനിക മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുന്നു. യോഗങ്ങളും ചര്‍ച്ചകളും മഹാസമ്മേളനങ്ങളും കലാസാഹിത്യ രംഗങ്ങളിലെ എല്ലാ സാധ്യതകളും ആശയ പ്രചാരണത്തിന്റെ മാര്‍ഗ്ഗമായി സ്വീകരിക്കപ്പെടുന്നു. ഇതിനു പുറമെ സംഘടനാ സംവിധാനത്തിന്റെ അനിവാര്യതകളായ മീറ്റിങ്ങുകള്‍ ചേരലും റിപ്പോര്‍ട്ട് തയ്യാറാക്കലും സര്‍ക്കുലര്‍ ചര്‍ച്ചചെയ്തു തീരുമാനമെടുക്കലും മറ്റും വേറെയും.

.

Read more ...

മൊസാദ്‌ ചോരക്കൊതി തീരാത്ത ചാരപ്പട

പി കെ മുജീബുര്‍റഹ്‌മാന്‍, ദുബൈ

               ജനുവരി ആദ്യവാരത്തില്‍ വടക്കന്‍ തെല്‍അവീവിന്റെ മലഞ്ചെരുവിലുള്ള ഒരു കെട്ടിടത്തിന്റെ പ്രധാന കവാടത്തില്‍ ഓഡി എ6 ഇനത്തില്‍ പെട്ട രണ്ടു വാഹനങ്ങള്‍ ചീറിപ്പാഞ്ഞെത്തി. ആഗോള സമാധാനത്തിനു തുരങ്കംവയ്‌ക്കുന്ന ജൂതരാജ്യത്തിന്റെ ചാരസംഘടനയായ മൊസാദിന്റെ താവള കവാടത്തിലാണ്‌ വാഹനങ്ങള്‍ നിന്നത്‌. വാഹനത്തിലൊന്നില്‍ നിന്നും ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പുറത്തിറങ്ങി. ചാരത്തലവന്‍ കെട്ടിട കവാടത്തില്‍ നിന്നും പ്രധാന മന്ത്രിയെ സ്വീകരിച്ചാനയിച്ചു. ചാര കിങ്കരന്റെ കൂടെ പ്രധാനമന്ത്രി കെട്ടിടത്തിന്റെ ഉള്ളിലൊരുക്കിയ ഗൂഢാലോചനാവേദിയിലേക്ക്‌. മൊസാദിന്റെ കൊലക്കയര്‍ കുരുക്കുന്നതില്‍ പ്രാവീണ്യമുള്ളവര്‍ ഒത്തുകൂടിയ യോഗസ്ഥലത്ത്‌ പ്രധാനമന്ത്രി അവരോടൊപ്പം ചേര്‍ന്നു.

.

Read more ...