ഉമ്മയുടെ നിറസാന്നിധ്യത്തിന്റെ ഓര്‍മത്തുടിപ്പുകള്‍

ഓര്‍മയുടെ ഓളങ്ങളില്‍-3 -പി മുഹമ്മദ്‌ കുട്ടശ്ശേരി

ഉമ്മയെപ്പറ്റി ഓര്‍ക്കുമ്പോഴേക്കും വികാരങ്ങള്‍ തള്ളിക്കയറുന്നു. അവര്‍ കണ്‍മുമ്പില്‍ നിന്ന്‌ അപ്രത്യക്ഷമായിട്ട്‌ ഇരുപത്തി ആറ്‌ വര്‍ഷം പിന്നിട്ടെങ്കിലും ഇപ്പോഴും അവരുടെ സ്‌നേഹവാത്സല്യത്തിന്റെ കുളിര്‍മ അനുഭവപ്പെടും പോലെ തോന്നുന്നു. ഉമ്മയെപ്പറ്റി എത്ര പറഞ്ഞാലും എഴുതിയാലും തീരുകയില്ല. യുവത പ്രസിദ്ധീകരിച്ച സ്‌ത്രീ: മധുരവും കയ്‌പും എന്ന പുസ്‌തകത്തില്‍ ഞാന്‍ എഴുതിയ ഒന്നാമത്തെ അധ്യായം `ഉമ്മാ...' എന്നാണ്‌. ഇതില്‍ പ്രസിദ്ധ അറബി എഴുത്തുകാരനായ മിഖാഈല്‍ നുഐമ ഉമ്മയെപ്പറ്റി എഴുതിയ വരികള്‍ ചേര്‍ത്തിട്ടുണ്ട്‌. ഇവയില്‍ ഞാന്‍ എന്റെ ഉമ്മയെ കാണുന്നതുകൊണ്ട്‌ അവ ഇവിടെ പകര്‍ത്തട്ടെ.

.

Read more ...

അന്ധവിശ്വാസങ്ങളുടെ പരസ്യവിപണി

                 കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പരിസരങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌ മാധ്യമങ്ങള്‍. മലയാളിയുടെ ബോധമണ്ഡലത്തെ പ്രോജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്‌ മീഡിയയാണ്‌. രാഷ്‌ട്രീയ, വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ മലയാളിയുടെ ചിന്താമണ്ഡലത്തെ ഉയര്‍ത്തിനിര്‍ത്തുന്നതില്‍ മാധ്യമലോകം വഹിച്ച പങ്ക്‌ തള്ളിക്കളയാനാകില്ല. മൂല്യങ്ങളുടെ ഉറച്ച അസ്‌തിവാരത്തില്‍ നിന്നായിരുന്നു മാധ്യമങ്ങള്‍ അച്ചു നിരത്തിയത്‌ എന്നു നിസ്സംശയം പറയാനാവും. 

.

Read more ...

ഇലക്‌ട്രോണിക്‌ സൗഹൃദങ്ങള്‍ ഗുണസാധ്യതകളും ചതിക്കുഴികളും

ബഷീര്‍ വള്ളിക്കുന്ന്‌

ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വംശീയ പീഡനങ്ങള്‍ക്ക്‌ ഇരയാവുന ്നതിനെതിരെ വളരെ കൗതുകകരമായ ഒരു പ്രതിഷേധ സമരം ഇക്കഴിഞ്ഞ ഫെബ്രുവരി ഇരുപത്തി നാലിന്‌ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടന്നു.വിന്താലൂ എഗൈന്‍സ്റ്റ്‌ വയലന്‍സ്‌ (Vindaloo against Violence) എന്നായിരുന്നു ആ പ്രതിഷേധ പരിപാടിയുടെ പേര്‌.പതിവ്‌ പടിഞ്ഞാറന്‍ ഭക്ഷണങ്ങള്‍ ഒഴിവാക്കി ഒരു നേരം എരിവും പുളിയും നന്നായി ചേര്‍ത്ത ഇന്ത്യന്‍ വിഭവങ്ങള്‍ കഴിച്ചുകൊണ്ട്‌ ആസ്‌ത്രേലിയയിലെ രാഷ്‌ട്രീയ നേതാക്കന്മാര്‍, വിദ്യാര്‍ഥികള്‍, പൊലീസ്‌ ഉദ്യോഗസ്ഥന്മാര്‍, സാധാരണക്കാര്‍ തുടങ്ങി ആയിരക്കണക്കിന്‌ പേര്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക്‌ നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു. ഈ സമരത്തിന്‌ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ `വിന്താലു സമരം' അരങ്ങേറി.

.

Read more ...

ആഴ്‌ന്നിറങ്ങുന്ന നീലപ്പല്ലുകള്‍

                 കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളിലാണ്‌ നവസാങ്കേതികത ആകാശംമുട്ടെ വളര്‍ന്നത്‌. 1990കളുടെ അവസാനത്തോടെയാണ്‌ കേരളത്തില്‍ മൊബൈല്‍ ഫോണുകള്‍ കടന്നുവന്നത്‌. തുടക്കത്തില്‍ സാധാരണക്കാരോട്‌ വലിയ ചങ്ങാത്തം കാണിക്കാതിരുന്ന മൊബൈല്‍ ഫോണുകള്‍ രണ്ടായിരാമാണ്ടിന്റെ ആദ്യപതിറ്റാണ്ട്‌ പകുതിയാവുമ്പോഴേക്കും എല്ലാവരുടെയും കീശയിലൊതുങ്ങുന്ന കിങ്ങിണിപ്പെട്ടിയായി. വിളിക്കാനും വിളി കേള്‍ക്കാനുമുള്ള ഉപകരണം എന്നതില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ ആധുനിക സാങ്കേതികവിദ്യയുടെ സകല നേട്ടങ്ങളും ഇണക്കിച്ചേര്‍ത്ത കണ്ണിയായി മാറിയതും ഇക്കാലത്താണ്‌. വലുപ്പം ഏറെയുള്ള, കേള്‍ക്കാന്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്ന ഫോണുകളില്‍ നിന്നും മൂന്നാം തലമുറ (ജി 3) ഫോണിലെത്തിയതോടെ മാറ്റം വിപ്ലവകരമായി.

.

Read more ...