മറ്റുള്ളവരെ ഉള്‍ക്കൊള്ളുക

ഡോ. ജമാലുദ്ദീന്‍ ഫാറൂഖി

``വ്യക്തമായ രീതി, അവധാനത, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാലില്‍ ഒരംശമാകുന്നു.'' (തിര്‍മിദി)

 


ദൈവികസന്ദേശം മാനവതക്ക്‌ കൈമാറാനാണ്‌ പ്രവാചകന്മാരെ അല്ലാഹു നിയോഗിച്ചത്‌. ഭക്തിക്കും തദടിസ്ഥാനത്തില്‍ വളര്‍ന്നുവരേണ്ട സ്വഭാവമൂല്യങ്ങള്‍ക്കും ഉത്തമമാതൃകകളായിരുന്നു പ്രവാചകന്മാര്‍. പ്രബോധനപ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യ ഇടപെടലുകളിലും അവര്‍ പുലര്‍ത്തിയ മഹിതസ്വഭാവങ്ങളുടെ കാതലായ വശമാണ്‌ നബി(സ) ഇവിടെ പരാമര്‍ശിക്കുന്നത്‌. വ്യക്തിത്വവികസനത്തിനാവശ്യമായ സ്വഭാവമൂല്യങ്ങളില്‍ പരസ്‌പരപൂരകങ്ങളായ ഗുണങ്ങളാണ്‌ ഇതില്‍ അടങ്ങിയിരിക്കുന്നത്‌. വ്യക്തികള്‍ നേരിടുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ തലപൊക്കുന്നത്‌ ഇവയുടെ അഭാവത്തിലാണ്‌.

 

.

Read more ...

ഐ പി എല്‍ കളിയുടെ അധോലോകം

കെ പി ഖാലിദ്‌

വിദേശാധിപത്യ കാലത്ത്‌ ക്രിക്കറ്റ്‌ ഇന്ത്യയില്‍ അറിയപ്പെട്ടിരുന്നത്‌ മാന്യന്മാരുടെ കളി എന്നായിരുന്നു. അക്കാലത്ത്‌ ഏറ്റവും മാന്യന്മാരായി കാണക്കാക്കപ്പെട്ടിരുന്നത്‌ തൊലിവെളുത്ത സായിപ്പന്മാരെയായിരുന്നു. ഒരു പണിയുമില്ലാത്തവന്‌ ദിവസം തള്ളിനീക്കാന്‍ ഇംഗ്ലീഷുകാരന്‍ കണ്ടെത്തിയ വിരസമായ ഈ പാസഞ്ചര്‍ വണ്ടിയെങ്ങനെ രണ്ട്‌ മണിക്കൂര്‍ കൊണ്ട്‌ തീരുന്ന `തുരന്തോ' എക്‌സ്‌പ്രസായ ട്വന്റി-20യായി മാറി എന്നത്‌ വിപണത്തിന്റെ മിടുക്കുമായി ബന്ധപ്പെട്ട കാര്യമാണ്‌. ആയിരങ്ങള്‍ മുടക്കി ടിക്കറ്റെടുത്ത്‌ ആള്‍ക്കൂട്ടം ആരവങ്ങളോടെ ഗാലറികള്‍ നിറക്കുന്ന ത്രില്ലായി മാറിയിരിക്കുന്ന ട്വന്റി-20 ക്രിക്കറ്റിന്‌ മാധ്യമങ്ങള്‍ ഇപ്പോഴിട്ടിരിക്കുന്ന പേര്‍ `ആള്‍ക്കൂട്ടത്തിന്റെ പ്രണയിനി' എന്നാണത്രേ!

.

Read more ...

അമാനത്തിന്റെ താല്‌പര്യവും ഇസ്‌ലാമിക ലോകവീക്ഷണവും

ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌

``സര്‍വസ്‌തുതിയും ലോകരക്ഷിതാവായ അല്ലാഹുവിന്‌'' എന്നര്‍ഥമുള്ള `ഹംദി'ന്റെ വാക്യം ദിനേന പലതവണ ഉരുവിടുന്നവരാണ്‌ നാം. ലോകത്തെ മഹത്തായ നിയോഗങ്ങള്‍ നിറവേറ്റേണ്ട സ്ഥാനപതി (ഖലീഫ) എന്നതാണ്‌ അല്ലാഹു ഓരോ മനുഷ്യനും നല്‌കിയിട്ടുള്ള പദവി എന്ന കാര്യം ഇസ്‌ലാമിനെക്കുറിച്ച്‌ സാമാന്യജ്ഞാനമുള്ള ആര്‍ക്കും അജ്ഞാതമാകാനിടയില്ല. മനുഷ്യന്റെ ഭാരിച്ച ഉത്തരവാദിത്തത്തെക്കുറിച്ച്‌ സൂചിപ്പിക്കുന്ന ഒരു ഖുര്‍ആന്‍ സൂക്തം ഇപ്രകാരമാകുന്നു: ``തീര്‍ച്ചയായും നാം ആ വിശ്വസ്‌തദൗത്യം (ഉത്തരവാദിത്തം) ആകശങ്ങളുടെയും ഭൂമിയുടെയും പര്‍വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത്‌ ഏറ്റെടുക്കുന്നതിന്‌ അവ വിസമ്മതിക്കുകയും, അതിനെപ്പറ്റി അവയ്‌ക്ക്‌ പേടി തോന്നുകയും ചെയ്‌തു. മനുഷ്യന്‍ അത്‌ ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.'' (33:72)

.

Read more ...

ശിക്ഷ, ശിക്ഷണം, പ്രചോദനം

ശിക്ഷണത്തോടൊപ്പം ഒഴിച്ചുകൂടാത്ത ഒരു കാര്യമായിട്ടാണ്‌ ശിക്ഷയെ ഒരു കാലത്ത്‌ ഗുരുജനങ്ങള്‍ പരിഗണിച്ചിരുന്നത്‌. ശിക്ഷിച്ചു വളര്‍ത്തിയാലേ കുട്ടികള്‍ നന്നാകൂ എന്ന ധാരണ രക്ഷിതാക്കള്‍ക്കിടയിലും പ്രബലമായിരുന്നു. ദുശ്ശീലങ്ങള്‍ മാറ്റാനും അച്ചടക്കം വളര്‍ത്താനും ശിക്ഷ ഒരളവോളം അനുപേക്ഷ്യമാണെന്നു തന്നെയാണ്‌ കാര്യബോധമുള്ള പലരും ഇപ്പോഴും കരുതുന്നത്‌. എന്നാല്‍ അറിവ്‌ പകര്‍ന്ന്‌ നല്‍കുക എന്ന ശ്രേഷ്‌ഠമായ സേവനത്തെ ശിക്ഷകൊണ്ട്‌ നൊമ്പരവും വിഷാദവും കലര്‍ന്നതാക്കണമോ എന്ന പ്രശ്‌നം ലോലമായ ബാലമനസ്സുകളോട്‌ സഹാനുഭാവമുള്ളവരൊക്കെ സജീവ ചര്‍ച്ചയാക്കേണ്ടതുണ്ടെന്നാണ്‌ ഈ ലേഖകന്‍ കരുതുന്നത്‌.

.

Read more ...